Posts

Showing posts from December, 2017

മലയാളത്തിന് അഭിമാനമായി പുലിമുരുകൻ ഓസ്കറിലേക്ക്

Image
ഗുരുവിന് ശേഷം മലയാളത്തിൽ നിന്ന് വീണ്ടുമൊരു ഓസ്കർ നോമിനേഷൻ. ഇത്തവണ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദർ ഈണമിട്ട പുലിമുരുകനിലെ രണ്ട് ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് മലയാളത്തിന് അഭിമാനമായി ഒാസ്കറിലേക്ക് എത്തിയിരിക്കുന്നത്. ഇത്തവണ ഒാസ്കർ കേരളത്തിലേക്ക് എത്തുമോയെന്നറിയാൻ 2018 മാർച്ച് 4 വരെ കാത്തിരിക്കണം. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാംജിത് മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദർ ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്....

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

Image
കിടു ലുക്കിൽ ലാലേട്ടൻ ഇതാ എത്തി.  ഞെട്ടിത്തരിച്ചു ആരാധക സമൂഹം. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒടിയൻ മാണിക്കാനായി ലാലേട്ടൻ കൊച്ചിയിൽ എത്തി. ഒടിയൻ എന്ന ചിത്രത്തിന്റെ മെയ്ക്ക് ഓവർ പുറത്തുവന്നതിന് ശേഷം ലാലേട്ടൻ നടത്തുന്ന ആദ്യത്തെ പൊതു പരുവാടി ആയ ഇടപ്പളി മൈ ജി ഷോറൂമിന്റെ ഉത്ഘടനത്തോടനുബന്ധിച്ചാണ് ലാലേട്ടൻ കൊച്ചിയിൽ എത്തിയത്. ചിത്രങ്ങൾ കാണാം.

ജയലളിതയുടേത് കൊലപാതകമോ..? പുതിയ വെളിപ്പെടുത്തൽ

Image
2016 ജനുവരി അഞ്ചിന് ആണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ  മൃതദേഹം പുറംലോകം കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഢി പറഞ്ഞു. ശ്വാസമറ്റ നിലയിൽ അർദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാൽ, വിദഗ്ധ ചികിൽസകൾക്കുശേഷം അവർ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോടാട് പ്രീതി റെഡ്ഢി പറഞ്ഞു. ന്യൂഡൽഹിയിൽനിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടർമാരാണ് ജയയെ ശുശ്രൂഷിച്ചത്. ജയലളിത 75 ദിവസമാണ് അപ്പോളോയിൽ ചികിൽസയിൽ കഴിഞ്ഞത്. ഒരു വർഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിൽസയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്. കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

കുട്ടികൊമ്പനെ സ്വന്തം കുഞ്ഞിനെ പോലെ എടുത്ത എടുത്തുയർത്തി വനപാലകൻ..

Image
കോയമ്പത്തൂര്‍ ജില്ല മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്‍ തേക്കംപട്ടി വനഭാഗത്തു  വനപാലകരുടെയും നാട്ടുകാരുടെയും വിരട്ടലില്‍ പിരിഞ്ഞ അമ്മയാനയും കുട്ടിക്കൊമ്പനും നീണ്ട 72 മണിക്കൂറുകള്‍ക്ക് ശേഷം ഒന്നുചേര്‍ന്നു. വനപാലകര്‍ക്ക് പറ്റിയ ചെറിയൊരു അമളിയാണ് സംഭവത്തിന് ആധാരം. വെള്ളംകുടിച്ച ശേഷം റോഡിന് വശത്ത് നിന്ന ആന പോകാതെ നിന്നനില്‍പില്‍ ആയതോടെ കര്‍ഷകന്‍ പരിഭ്രാന്തിയിലായി. ഗണേഷ് എന്ന കർഷകന്റെ അതിബുദ്ധിയില്‍ ഉദിച്ചതാണ് ട്രാക്ടറിന്റെ ശബ്ദംകൂട്ടിയും ഹോണ്‍ മുഴുക്കിയും ആനയെ വിരട്ടാനുള്ള ശ്രമം. അതോടെ ശാന്തനായി നിന്ന ആന ട്രാക്ടര്‍ ലക്ഷ്യമാക്കി ഓടിവന്നതോടെ ഗണേശനും കാഴ്ച കണ്ട് രസിക്കാനിറങ്ങിയ കൂടെയുണ്ടായിരുന്ന ബൈക്കുകാരനും ഓടിരക്ഷപ്പെട്ടു. ഒരുമണിക്കൂറോളം പണിപ്പെട്ട് പടക്കമെറിഞ്ഞു ആനയെ കാട്ടിലേക്ക് കയറ്റിവിട്ട് ആശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് ആന സ്ഥലത്ത് തമ്പടിച്ചതിന്റെ കാര്യം വനപാലകര്‍ അറിഞ്ഞത്. പുഴയുടെ വശത്തെ ചെറിയ വെള്ളച്ചാലില്‍നിന്ന്‌ കുഞ്ഞാനയുടെ നേര്‍ത്ത നിലവിളി കേട്ടപ്പോഴാണ് അമ്മയാന കലിപൂണ്ടതിന്റെ കാരണം ഇവരറിഞ്ഞത്. അമ്മയേയും കുഞ്ഞിനേയും കാര്യമറിയാതെ പിരിച്ച കാര്യം കോയമ്പത്തൂര്‍ ഡിഎഫ്ഒയ...

ആനകളെ സ്നേഹിക്കുന്നവർക്കായി ഇതാ മംഗലാം കുന്നിലെ ചില ആനവിശേഷങ്ങള്‍.

Image
മംഗലാം കുന്നില്‍ ആനകളുടെ കഥ ആരംഭിക്കുന്നത് 1977മുതലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലാം കുന്നിലെ അറിയപ്പെട്ടിരുന്ന പലചരക്കു കച്ചവടക്കാരനായിരുന്നു വേലുപിള്ള ചെട്ടിയാര്‍. വേലുപിള്ളയുടെ മൂത്ത രണ്ടു ആണ്‍ മക്കളായ പരമേശ്വരനും ഹരിദാസനും കച്ചവടത്തില്‍ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നു. കച്ചവടം നല്ല രീതിയിലായപ്പോള്‍ ക്യഷിയിലേയ്ക്കും വേലുപിള്ളയുടെ കൈകള്‍ നീണ്ടു. ക്യഷിയാവശ്യത്തിനായി നല്ല കന്നുകളെ വാങ്ങിക്കൂട്ടുകയെന്നത് വേലുപിള്ളയ്ക്കു ഹരമായിരുന്നു. 1976 ല്‍ വേലുപിള്ള മരിക്കുന്നു. ആനപ്രേമികളായിരുന്ന പരമേശ്വരനും  ഹരിദാസനും കന്നുകളെ വാങ്ങുന്നതിനുപകരം ആനകളെ വാങ്ങിക്കുവാന്‍ ആയിരുന്നു ഇറങ്ങിത്തിരിച്ചത്. ആനക്കമ്പം തലക്കുപിടിച്ച അവര്‍ 22000 രൂപ മുടക്കിഉത്തര്‍ പ്രദേശ് സ്വദേശിയായ ആദ്യ കൊമ്പനെ സ്വന്തമാക്കി. അയ്യപ്പന്‍ എന്നു പേരു നല്‍കി ആനത്തറവാട്ടിലെ ആദ്യ സന്തതിയായി അവന്‍ വളര്ന്നു. 36 വര്‍ഷത്തിനിടയില്‍ ആനത്തറവാട്ടില്‍ നിരവധി ആനകള്‍ വന്നുപോയി. ഒരേസമയം 19 ആനകള്‍വരെ ഈ തറവാട്ടിലുണ്ടായിരുന്നു. മംഗലാംകുന്നു അയ്യപ്പന്‍, കര്‍ണ്ണന്‍, ഗണപതി,ക്യഷ്ണന്‍കുട്ടി, പത്മനാഭന്‍, ഗുരുവായുരപ്പന്‍, പാര്‍ത്തന്‍, അപ്പു, ...

റെക്കോർഡുകൾ വാരിക്കൂട്ടി പ്രണവ്; തുടക്കം സാറ്റ്‌ലൈറ്റിൽ തന്നെ

Image
താരപുത്രന്റെ അരങ്ങേറ്റം അടുക്കുമ്പോൾ അക്ഷമരായി ആരാധക സമൂഹം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ആദിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പ്രണവ് മോഹൻലാൽ ആദ്യമായി നായകൻ ആയി എത്തുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിക്ക് ഇതിനോടകം തന്നെ  റെക്കോർഡ് സാറ്റ്‌ലൈറ്റ് തുകയാണ് ലഭിച്ചിരിക്കുന്നത്. ഒരു അരങ്ങേറ്റ മലയാളം നടന് ലഭിക്കുന്ന ഏറ്റവും കൂടിയ തുകക്ക് ആണ് ചിത്രത്തിന്റെ സംപ്രേഷണ അവകാശം അമൃത ടിവി സ്വന്തമാക്കിരിക്കുന്നത്. 6 കോടി രൂപക്ക് ആണ് ചിത്രം അവകാശം ചാനൽ നേടിയത്.  ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യും.

ന്യൂ ഇയർ ആടിത്തിമിർക്കാൻ സണ്ണി ലിയോൺ ബംഗളൂരുവില്‍

Image
2018നെ ഇരുകൈനീട്ടീ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങിത്തുടങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ബംഗളൂരുവില്‍ ആണ്. കാരണം എന്താണെന്നോ..? പുതുവത്സരത്തോട് അനുബന്ധിച്ച് ബംഗളൂരു നഗരത്തെ ആവേശത്തിലാഴ്ത്താന്‍ സണ്ണിലിയോണ്‍ പങ്കെടുക്കുന്നു. ഡിജെ പെര്‍ഫോമന്‍സും ലൈവ് ഷോയും ന്യൂയര്‍ പാര്‍ട്ടിയുടെ നിറം കൂട്ടുകയാണ് ബംഗളൂരുവില്‍. 2017 വിടപറയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡിസംബര്‍ 31നാണ് സണ്ണിലിയോണിന്റെ ഷോ നടക്കാനിരിക്കുന്നത്. ന്യൂയറിനൊട് അനുബന്ധിച്ച് ഹോട്ടലുകളിലും ബീച്ചുകളിലും വലിയ രീതിയിലുളള ആഘോഷ പരിപാടികളാണ് നടക്കാറുളളത്. ഗോവയിലും വലിയ രീതിയിലുളള ന്യൂയര്‍ പാര്‍ട്ടികളാണ് ഒരുങ്ങുന്നത്.

ജിഷ വധം; അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ

Image
കോളിളക്കം സൃഷ്ട്ടിച്ച ജിഷ വധക്കേസില്‍  കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഏകപ്രതി  അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും ശിക്ഷിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി പറഞ്ഞു. അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2016 ഏപ്രില്‍ 28നു  കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്‌ലാം കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി എന്നതാണ് കേസിനു ആസ്പദമായ സംഭവം. പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്‌ലാമിനെതിരെ കുറ്റം ആരോപിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയ...

അനുഷ്‌കയ്ക്കും വിരാടിനും വ്യത്യസ്തമായൊരു വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം

Image
സോഷ്യല്‍ മീഡിയയിലും കോഹിലി അനുഷ്ക വിവാഹമാണ് ട്രെന്‍ഡിങ് വിഷയം. ഇരുവർക്കുമായി വിവിധ കോണുകളില്‍ നിന്നും വിവാഹാശംസകള്‍ പ്രവഹിക്കുകയാണ്. ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം ശ്രദ്ധ നേടിയത്. സിംപിള്‍ ബട്ട് പവര്‍ഫുള്‍ എന്ന വിശേഷണം ഈ ആശംസ നേടി കഴിഞ്ഞു.’അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ’ എന്നായിരുന്നു ട്വീറ്റ്. വിരാട് കോലി തന്റെ മെയ്ഡ് ഓവര്‍ എറിഞ്ഞു എന്ന അടികുറിപ്പും ചേര്‍ത്തിട്ടുണ്ട്.

മമ്മൂട്ടി പരാമശത്തിനു പാര്‍വതിക്ക് സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ മറുപടി

Image
കഴിഞ്ഞ ദിവസം കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതുമായ നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയായി. ഈ സാഹചര്യത്തിലാണ് പാര്‍വതിക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ''ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ്. ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക. മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.’'   - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

ലാലേട്ടന്റെ മേക്ക് ഓവര്‍ ഗംഭീരം; ഒടിയന്‍ ടീസര്‍ കാണാം

Image
കാത്തിരിപ്പിന് വിരാമമിട്ട് ലോകം കാത്തിരുന്ന ലാലേട്ടന്റെ ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരടക്കം എല്ലാ സിനിമ പ്രേമികളുടേയും ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടത്.മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.

പൂരത്തിന് തിരികൊളുത്തി ഷാജിപ്പാപ്പന്റെ ആട് 2 ട്രൈലെർ എത്തി

Image
സിഡി പുറത്തിറങ്ങിയ ശേഷം ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ആരാധകര്‍ക്കിടെ തരംഗമാവുകയായിരുന്നു. അതാണ് ആട് 2 രണ്ടാമത് എത്തുവാൻ കാരണം. ഷാജിപ്പാപ്പനെ വെള്ളിത്തിരയില്‍ അന്വര്‍ഥമാക്കിയ ജയസൂര്യ തന്നെയാകും ആട് 2ലും എത്തുന്നത്. വിജയ്ബാബുവും ചിത്രത്തിലുണ്ട്. മിധുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ആട് 2 സിനിമയുടെ ട്രൈലെർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. വീഡിയോ കാണാം : ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ഈ ക്രിസ്മസ് അടിച്ചുപൊളിക്കുവാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു ഡിസംബർ 22 ന്.

പുലിമുരുഗൻ സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ

Image
സിനാമാ ചിത്രീകരണ വേളയിൽ അബദ്ധങ്ങൾ സംഭവിക്കുക സർവ്വസാധാരണമാണ്. അത് സിനിമ ആസ്വാദനത്തെ കൂടുതൽ ബാധിക്കുകയില്ല എങ്കിലും സിനിമയെ വളരെ സൂഷ്മ ദൃഷ്ടിയോടെ വീക്ഷിക്കുന്ന പ്രേക്ഷകർക്കു ഇതെല്ലം കണ്ടെത്താനാകും. ഇവിടെ ഇതാ ടോമിച്ചൻ മുളകുപാടം നിർമിച്ചു പ്രേക്ഷക മനസ്സുകീഴടക്കിയ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ പുലിമുരുകളിലെ ചില അബദ്ധങ്ങൾ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നു.

62ാം നിലയുടെ മുകളിൽ നിന്ന് വീണ് ചൈനീസ് സൂപ്പൻമാന് ദാരുണാന്ത്യം

Image
വൻകെട്ടിടങ്ങൾ യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ കീഴടങ്ങിയാണ് ചൈനീസ് യുവാവായ വൂ യുങ് ങിങ് ലോക പ്രശസ്തി നേടിയത്. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള വൂ അറിയപ്പെടുന്നത് ചൈനീസ് സൂപ്പർമാൻ എന്നാണ്. വൂവിന്റെ അന്ത്യവും അത്തരമൊരു സാഹസിക പ്രകടനത്തിനിടെയായിരുന്നു. 62ാം നിലയുള്ള കെട്ടിടം കീഴടക്കുന്നതിനിടെ തളർന്ന് താഴേക്ക് വീഴുകയായിരുന്നു.    ആകാശം മുട്ടെ നിൽക്കുന്ന കെട്ടിടങ്ങളിൽ സെൽഫി സ്റ്റിക്കുമായി നടത്തുന്ന യാത്രകളാണ് വൂവിനെ പ്രശസ്തനാക്കിയത്. ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇയാൾ സ്വീകരിക്കാറുമില്ല. 62 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിന്നും പുൾ അപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് താഴേക്ക് പതിക്കുന്നത്. നവംബർ 8നാണ് സംഭവം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് അധികൃതർ വൂവിന്റെ മരണവാർത്ത പുറത്തുവിടുന്നത്.

തടിച്ചുരുണ്ട് ജിഷ വധക്കേസിലെ പ്രതി

Image
പൊലീസിനെ വലച്ച ജിഷാ വധക്കേസില്‍ അന്വേഷണം അനന്തമായി നീണ്ടുപോകുന്നതിനിടെ സിനിമയെപ്പോലും അമ്പരപ്പിക്കുന്ന ട്വിസ്റ്റ്. മെലിഞ്ഞ് പാവം പയ്യന്റെ പുറംഭാവങ്ങളോടെയുള്ള വരവ്. പക്ഷേ മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനും 75 ദിസം നീണ്ട വിചാരണയ്ക്കും ശേഷമുള്ള അമീറുല്‍ ഇസ്‌‌ലാമിന്‍റെ വരവ് പുത്തന്‍ ഭാവത്തിലും രൂപത്തിലുമാണ്. രൂപത്തില്‍ മാത്രമല്ല, നടപ്പിലും എടുപ്പിലുമുണ്ട് മാറ്റം. അമീറിനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അമീറുൽ ഇസ്‌ലാമിനെപ്പോലെ ആരും ഒരു പെൺകുട്ടിയെയും കൊല്ലാതിരിക്കാൻ അമീറിനെ തൂക്കിക്കൊല്ലണമെന്നായിരുന്നു രാജേശ്വരിയുടെ ആവശ്യം. കൊലപാതകിയ്ക്ക് വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷ നൽകുന്നതിനെയും താൻ അനുകൂലിക്കില്ല. പരിശോധനകളിൽ അമീർ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞതാണ്. അയാൾക്ക് വധശിക്ഷ തന്നെ നൽകണം. ശിക്ഷ കുറഞ്ഞാൽ മേൽക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തലിൽ പൂർണ തൃപ്തിയുണ്ടെന്ന് ജിഷയുടെ സഹോദരി ദീപയും വ്യക്തമാക്കി.

വേണമെങ്കില്‍ നുണ പറഞ്ഞോളു, അണികളെ അസത്യം പറയാന്‍ പഠിപ്പിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്;

Image
കര്‍ണ്ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്. ഈശ്വരപ്പ പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വേണമെങ്കില്‍ നുണ പറഞ്ഞോളു, പക്ഷെ അറിയില്ലെന്ന് മാത്രം സമ്മതിച്ച് കൊടുക്കരുതെന്നാണ് നേതാവിന്റെ ഉപദേശം. ലോകം മുഴുവന്‍ അംഗീകരിച്ച കാര്യമാണ് മോദി ശക്തനാണെന്നത്. നരേന്ദ്ര മോദി ശക്തനാണ് ഇങ്ങനെയൊക്കെ വേണം പറയാനെന്നും അത് പറയുന്നതില്‍ എന്താണ് തെറ്റെന്നും നിങ്ങള്‍ക്ക് വലിയ ധാരണയൊന്നുമില്ലാത്ത കാര്യമായിരിക്കും, പക്ഷെ നരേന്ദ്ര മോദിയുടെ പേര് ഉപയോഗിക്കണമെന്നും ഈശ്വരപ്പ പ്രവര്‍ത്തകരെ ഉപദേശിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം 75,000ത്തില്‍ കൂടുതല്‍ ആളുകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ചുംബനം സമരമല്ല, ഈ നാട്ടിൽ അത് മത്സരഇനം

Image
കപട സദാചാരവാദികള്‍ക്കെതിരെ കൊച്ചിയിൽ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം. തുടര്‍ന്ന് കേരളത്തിന്‍രെ പല ഭാഗത്തേയ്ക്കും അത് പടര്‍ന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ചുംബനം ഒരു സമര രൂപമല്ല, വലിയ സമ്മാനങ്ങള്‍ ലഭിക്കുന്ന മത്സര ഇനമാണ് ചുംബനം. ജാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദമ്പതികള്‍ക്കായി ഒരു പരസ്യചുംബനമത്സരം സംഘടിപ്പിച്ചത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ  ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണു വിചിത്രമായ ഈ മത്സരം അരങ്ങേറിയത്. പ്രദേശത്തെ ആദിവാസി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും അഭിസംബോധനചെയ്യാനാണു ഇത്തരമൊരു മത്സരം നടത്തിയത്.

ഒടിയനിലെ പുതിയ രൂപവുമായി മോഹന്‍ലാലിന്റെ കിടിലം ലുക്ക്

Image
യുവത്വവും ചുറുചുറുക്കും നിറഞ്ഞ മാണിക്യന്റെ ലുക്ക് മോഹന്‍ലാല്‍ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസര്‍ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയന്‍ ടീം അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പുറത്തുവിടുന്നതിന് മുമ്പ് തന്നെ പുതിയ ലുക്കിലെ മോഹന്‍ലാല്‍ ചിത്രം മനോരമ പ്രസിദ്ധികരിച്ചിരിക്കുകയാണ്. അന്‍പത്തിയൊന്നു ദിവസം നീണ്ട ‘തപസ്സ്’. ശരീരത്തെയും മനസ്സിനെയും മെരുക്കി ‘യൗവനം’ തിരിച്ചുപിടിക്കാന്‍ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവില്‍ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തില്‍ മോഹന്‍ലാല്‍ അവതരിച്ചു. ‘ഒടിയന്‍’ എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം. ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിതെന്ന് മനോരമ പറയുന്നു.

ഭർത്താവിന്റെ വീട് എത്ര സ്വർഗമാണെന്ന് പറഞ്ഞാലും സ്വന്തം വീട്ടിൽ പോകുന്നത് ഞങ്ങൾ സ്ത്രീകൾക്ക് ഒരു പ്രത്യേകതയാ

Image
പോകുന്ന അന്ന് വല്ലാത്ത ഒരു ഉത്സാഹം ആയിരിക്കും… പുലർച്ചെ എഴുന്നേറ്റ് ചാടി ഓടിനടന്ന് എല്ലാ ജോലികളും തീർക്കും.. അന്നത്തെ ഉത്സാഹം കാണുമ്പോൾ അയൽവക്കത്തുള്ള ചേച്ചിമാർക്കൊക്കെ കാര്യം മനസിലാകും. ചിലപ്പോ ഒന്ന് സുഖിപ്പിച്ചൊരു കമന്റും തരും… വീട്ടിൽ പോവാണല്ലേ.. – അത് കേൾക്കുമ്പോൾ ഒന്നൂടി ഉത്സാഹം കൂടും… മക്കളേം പിടിച്ചെഴുന്നേൽപിച്ച് രണ്ട് ഒച്ചയുമെടുത്ത് കുളിപ്പിച്ചൊക്കെ റെഡിയാക്കി ഒരുങ്ങി ചമഞ്ഞ് നിന്നാലോ.. കെട്ട്യോന് അപ്പോ പതിവിലും തിരക്ക്… അല്ലേലും ഞാനെന്ന് വീട്ടിൽ പോയാലും നിങ്ങൾക്ക് ഒരിക്കലുമില്ലാത്ത തിരക്കാ…. ഹും…. എന്നൊരു ഡയലോഗും കാച്ചി മക്കളേം വിളിച്ചോണ്ട് ബസ് സ്റ്റോപ് ലക്ഷ്യമാക്കി ഒറ്റ നടത്തം.. കിട്ടുന്ന ബസിൽ ക്കയറി വീട്ടിലെ ബസ് സ്റ്റോപ്പിൽ എത്തിയാലോ അവിടെ മുതൽ വിശേഷങ്ങൾ പറച്ചിൽ തുടങ്ങുകയായി തുണിയലക്കുന്ന ചേച്ചിയെ വിളിച്ച് വരെ വിശേഷം തിരക്കുന്ന അമ്മയെ ചീത്ത വിളിച്ച് മക്കൾ പണ്ടേ വീട്ടിലെത്തും…. വീടിന്റെ മുൻവശത്ത് വന്നാലും അമ്മേ എന്ന് വിളിച്ചോണ്ട് പിന്നാമ്പുറം ലക്ഷ്യമാക്കി ഒറ്റ നടത്താ… വീട്ടിൽ കയറി ബാഗും കവറും വലിച്ചെറിഞ്ഞ് കൊച്ചു കുഞ്ഞിനെ പോലെ ചിണുങ്ങി ആദ്യം പോകുന്നത് അടുക്കളയിലേക്...