ചുംബനം സമരമല്ല, ഈ നാട്ടിൽ അത് മത്സരഇനം
കപട സദാചാരവാദികള്‍ക്കെതിരെ കൊച്ചിയിൽ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം. തുടര്‍ന്ന് കേരളത്തിന്‍രെ പല ഭാഗത്തേയ്ക്കും അത് പടര്‍ന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ചുംബനം ഒരു സമര രൂപമല്ല, വലിയ സമ്മാനങ്ങള്‍ ലഭിക്കുന്ന മത്സര ഇനമാണ് ചുംബനം. ജാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദമ്പതികള്‍ക്കായി ഒരു പരസ്യചുംബനമത്സരം സംഘടിപ്പിച്ചത്.
ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണു വിചിത്രമായ ഈ മത്സരം അരങ്ങേറിയത്. പ്രദേശത്തെ ആദിവാസി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും അഭിസംബോധനചെയ്യാനാണു ഇത്തരമൊരു മത്സരം നടത്തിയത്.

Comments
Post a Comment