മുപ്പതാം വയസിൽ പത്താം ക്ലാസ് പാസായി: അതിനും മുൻപേ ഡോക്ടറായി; വ്യാജനായി വിലസുന്ന ആശുപത്രി എം.ഡി
ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കൊച്ചിയിലെ അൽഫിഷാ ആശുപത്രി ശൃംഖലയിലെ സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ പരാതികൾ പുറത്തു വരുന്നു. ആശുപത്രി അടച്ചു പൂട്ടിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മാധ്യമങ്ങൾ പോലും ഇതുവരെ മുക്കി വച്ചിരുന്ന പരാതി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന്റെ മെഡിക്കൽ ബിരുദം വ്യാജമെന്നു കണ്ടെത്തി ഐഎംഎയിൽനിന്നു പുറത്താക്കിയതിനു പിന്നാലെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാകുന്നത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് രോഗികളിൽനിന്നും ഐഎംഎയിൽനിന്നും ഉയർന്നിരിക്കുന്നത്. ഡോ. ഷാജഹാന്റെ ട്രാവൻകൂർ-കൊച്ചി (ടിസി) മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുത്തതിലും തട്ടിപ്പു നടന്നു. 2002-2003 കാലഘട്ടത്തിൽ ലഭിച്ച പരാതിയെത്തുടർന്നാണു ഡോക്ടറെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഈ ആശുപത്രിയെക്കുറിച്ചും പരാതി ലഭിച്ചിരുന്നു. അന്ന് ഐഎംഎ നടത്തിയ അന്വേഷണത്തിൽ അദ്ദേഹമല്ല ഓപ്പറേഷൻ നടത്തുന്നത് എന്നായിരുന്നു മറുപടി. ഹോമിയോ ഡിപ്ലോമയുണ്ടെന്നും മറുപടി നൽകി. അതിനുശേഷം വളരെ വൈകിയാണ് ടിസി മെഡിക്ക...