ഒടിയനിലെ പുതിയ രൂപവുമായി മോഹന്‍ലാലിന്റെ കിടിലം ലുക്ക്


യുവത്വവും ചുറുചുറുക്കും നിറഞ്ഞ മാണിക്യന്റെ ലുക്ക് മോഹന്‍ലാല്‍ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസര്‍ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയന്‍ ടീം അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പുറത്തുവിടുന്നതിന് മുമ്പ് തന്നെ പുതിയ ലുക്കിലെ മോഹന്‍ലാല്‍ ചിത്രം മനോരമ പ്രസിദ്ധികരിച്ചിരിക്കുകയാണ്.


അന്‍പത്തിയൊന്നു ദിവസം നീണ്ട ‘തപസ്സ്’. ശരീരത്തെയും മനസ്സിനെയും മെരുക്കി ‘യൗവനം’ തിരിച്ചുപിടിക്കാന്‍ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവില്‍ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തില്‍ മോഹന്‍ലാല്‍ അവതരിച്ചു. ‘ഒടിയന്‍’ എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം.


ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിതെന്ന് മനോരമ പറയുന്നു.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍