62ാം നിലയുടെ മുകളിൽ നിന്ന് വീണ് ചൈനീസ് സൂപ്പൻമാന് ദാരുണാന്ത്യം
വൻകെട്ടിടങ്ങൾ യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ കീഴടങ്ങിയാണ് ചൈനീസ് യുവാവായ വൂ യുങ് ങിങ് ലോക പ്രശസ്തി നേടിയത്. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള വൂ അറിയപ്പെടുന്നത് ചൈനീസ് സൂപ്പർമാൻ എന്നാണ്. വൂവിന്റെ അന്ത്യവും അത്തരമൊരു സാഹസിക പ്രകടനത്തിനിടെയായിരുന്നു. 62ാം നിലയുള്ള കെട്ടിടം കീഴടക്കുന്നതിനിടെ തളർന്ന് താഴേക്ക് വീഴുകയായിരുന്നു.
ആകാശം മുട്ടെ നിൽക്കുന്ന കെട്ടിടങ്ങളിൽ സെൽഫി സ്റ്റിക്കുമായി നടത്തുന്ന യാത്രകളാണ് വൂവിനെ പ്രശസ്തനാക്കിയത്. ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇയാൾ സ്വീകരിക്കാറുമില്ല. 62 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിന്നും പുൾ അപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് താഴേക്ക് പതിക്കുന്നത്. നവംബർ 8നാണ് സംഭവം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് അധികൃതർ വൂവിന്റെ മരണവാർത്ത പുറത്തുവിടുന്നത്.

Comments
Post a Comment