കുട്ടികൊമ്പനെ സ്വന്തം കുഞ്ഞിനെ പോലെ എടുത്ത എടുത്തുയർത്തി വനപാലകൻ..


കോയമ്പത്തൂര്‍ ജില്ല മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്‍ തേക്കംപട്ടി വനഭാഗത്തു  വനപാലകരുടെയും നാട്ടുകാരുടെയും വിരട്ടലില്‍ പിരിഞ്ഞ അമ്മയാനയും കുട്ടിക്കൊമ്പനും നീണ്ട 72 മണിക്കൂറുകള്‍ക്ക് ശേഷം ഒന്നുചേര്‍ന്നു. വനപാലകര്‍ക്ക് പറ്റിയ ചെറിയൊരു അമളിയാണ് സംഭവത്തിന് ആധാരം. വെള്ളംകുടിച്ച ശേഷം റോഡിന് വശത്ത് നിന്ന ആന പോകാതെ നിന്നനില്‍പില്‍ ആയതോടെ കര്‍ഷകന്‍ പരിഭ്രാന്തിയിലായി. ഗണേഷ് എന്ന കർഷകന്റെ അതിബുദ്ധിയില്‍ ഉദിച്ചതാണ് ട്രാക്ടറിന്റെ ശബ്ദംകൂട്ടിയും ഹോണ്‍ മുഴുക്കിയും ആനയെ വിരട്ടാനുള്ള ശ്രമം. അതോടെ ശാന്തനായി നിന്ന ആന ട്രാക്ടര്‍ ലക്ഷ്യമാക്കി ഓടിവന്നതോടെ ഗണേശനും കാഴ്ച കണ്ട് രസിക്കാനിറങ്ങിയ കൂടെയുണ്ടായിരുന്ന ബൈക്കുകാരനും ഓടിരക്ഷപ്പെട്ടു.


ഒരുമണിക്കൂറോളം പണിപ്പെട്ട് പടക്കമെറിഞ്ഞു ആനയെ കാട്ടിലേക്ക് കയറ്റിവിട്ട് ആശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് ആന സ്ഥലത്ത് തമ്പടിച്ചതിന്റെ കാര്യം വനപാലകര്‍ അറിഞ്ഞത്. പുഴയുടെ വശത്തെ ചെറിയ വെള്ളച്ചാലില്‍നിന്ന്‌ കുഞ്ഞാനയുടെ നേര്‍ത്ത നിലവിളി കേട്ടപ്പോഴാണ് അമ്മയാന കലിപൂണ്ടതിന്റെ കാരണം ഇവരറിഞ്ഞത്. അമ്മയേയും കുഞ്ഞിനേയും കാര്യമറിയാതെ പിരിച്ച കാര്യം കോയമ്പത്തൂര്‍ ഡിഎഫ്ഒയ്ക്ക് മുന്‍പിലെത്തിയത്തോടെയാണ് കൂടിച്ചേരലിന്  ആനപ്രേമികളും വനപാലകരും ഒന്നിച്ചിറങ്ങിയത്.


വിരട്ടിയ ആന വീണ്ടും തന്റെ ഒരുമാസം പ്രായമായ കുഞ്ഞാനയെ തേടിയെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവര്‍ ആദ്യ രണ്ട് ദിവസങ്ങളിലും നിരാശരായി. അതുവരെ എല്ലാവരുടെയും ഓമനയായിമാറിയ ആനക്കുട്ടന് ലാക്ടോജനും പാലും കുപ്പിയിലാക്കി നല്‍കി അമ്മയെ പോലെ പരിപാലിക്കുകയായിരുന്നു ജീവനക്കാര്‍.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍