ആനകളെ സ്നേഹിക്കുന്നവർക്കായി ഇതാ മംഗലാം കുന്നിലെ ചില ആനവിശേഷങ്ങള്‍.



മംഗലാം കുന്നില്‍ ആനകളുടെ കഥ ആരംഭിക്കുന്നത് 1977മുതലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലാം കുന്നിലെ അറിയപ്പെട്ടിരുന്ന പലചരക്കു കച്ചവടക്കാരനായിരുന്നു വേലുപിള്ള ചെട്ടിയാര്‍. വേലുപിള്ളയുടെ മൂത്ത രണ്ടു ആണ്‍ മക്കളായ പരമേശ്വരനും ഹരിദാസനും കച്ചവടത്തില്‍ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നു. കച്ചവടം നല്ല രീതിയിലായപ്പോള്‍ ക്യഷിയിലേയ്ക്കും വേലുപിള്ളയുടെ കൈകള്‍ നീണ്ടു. ക്യഷിയാവശ്യത്തിനായി നല്ല കന്നുകളെ വാങ്ങിക്കൂട്ടുകയെന്നത് വേലുപിള്ളയ്ക്കു ഹരമായിരുന്നു.

1976 ല്‍ വേലുപിള്ള മരിക്കുന്നു. ആനപ്രേമികളായിരുന്ന പരമേശ്വരനും  ഹരിദാസനും കന്നുകളെ വാങ്ങുന്നതിനുപകരം ആനകളെ വാങ്ങിക്കുവാന്‍ ആയിരുന്നു ഇറങ്ങിത്തിരിച്ചത്. ആനക്കമ്പം തലക്കുപിടിച്ച അവര്‍ 22000 രൂപ മുടക്കിഉത്തര്‍ പ്രദേശ് സ്വദേശിയായ ആദ്യ കൊമ്പനെ സ്വന്തമാക്കി. അയ്യപ്പന്‍ എന്നു പേരു നല്‍കി ആനത്തറവാട്ടിലെ ആദ്യ സന്തതിയായി അവന്‍ വളര്ന്നു. 36 വര്‍ഷത്തിനിടയില്‍ ആനത്തറവാട്ടില്‍ നിരവധി ആനകള്‍ വന്നുപോയി. ഒരേസമയം 19 ആനകള്‍വരെ ഈ തറവാട്ടിലുണ്ടായിരുന്നു. മംഗലാംകുന്നു അയ്യപ്പന്‍, കര്‍ണ്ണന്‍, ഗണപതി,ക്യഷ്ണന്‍കുട്ടി, പത്മനാഭന്‍, ഗുരുവായുരപ്പന്‍, പാര്‍ത്തന്‍, അപ്പു, രാജന്‍ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സില്‍ ഓടിയെത്തുന്ന ആനകളെല്ലാം മംഗലാംകുന്നു ആനത്തറവാട്ടിലെ അംഗങ്ങളാണ്.

കേരളത്തിലെ ഏറ്റവും മികച്ച 5 ആനകളുടെ പേരെടുത്താല്‍ അവയില്‍ മൂന്നും മംഗലാം കുന്നു ആനത്തറവാടിന്റെ സന്തതികളായിരിക്കും. ഉത്സവപ്പറമ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇവിടെത്തെ ആനകള്‍. ആനച്ചന്തം, പട്ടാഭിഷേകം എന്നീ നിരവധി ചലച്ചിത്രങ്ങളില്‍ താര സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.



ആനപ്പേരുകള്‍ക്കൊപ്പം മംഗലാംകുന്നു ആന ശില്പങ്ങളുടെയും നാടു കൂടി യാണ്. ശ്രീക്യഷ്ണപുരം ഹൈസ്‌ക്കുളിലെ റിട്ട.ചിത്രകലാധ്യാപകനായിരുന്ന  എ.പി. മാധവന്‍ നായരും ഒരു ആനപ്രേമിയായിരുന്നു. ജീവനുള്ള ആനയെ വെല്ലുന്ന ഗജരാജ ശില്പങ്ങള്‍ നിര്‍മ്മിക്കുവാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. കോണ്‍ക്രീറ്റില്‍ തീര്‍ത്ത 13 ഗജരാജ ശില്പങ്ങള്‍ കേരളത്തിലെ പല സ്ഥലങ്ങളിലായി  സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇരുമ്പു കമ്പികള്‍ വെല്‍ഡിങ്ങിലൂടെ യോജിപ്പിച്ചു ശില്പങ്ങളുടെ അസ്ഥികൂടം രൂപപ്പെടുത്തി പൈപ്പുകളും കെട്ടിടംവാര്‍ക്കാന്‍ ഉപയോഗിക്കുന്ന സിമന്റും മെറ്റലും മണലുമൊക്കെ ഉപയോഗിച്ചാണ് അദ്ദേഹം ശില്പങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ലിംക ബുക് ഓഫ് റെക്കാര്‍ഡ്‌സില്‍ സ്ഥാനം പിടിച്ച അദ്ദേഹം ഒമ്പതര അടിയായ നിലവിലുള്ള റെക്കാര്‍ഡ്.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍