മമ്മൂട്ടി പരാമശത്തിനു പാര്‍വതിക്ക് സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ മറുപടി
കഴിഞ്ഞ ദിവസം കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതുമായ നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയായി. ഈ സാഹചര്യത്തിലാണ് പാര്‍വതിക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
''ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ്. ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക. മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.’' - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

Comments
Post a Comment