ഭർത്താവിന്റെ രഹസ്യബന്ധം വിമാനത്തിൽ പുറത്തായി; പിന്നീട് സംഭവിച്ചത്


ഭർത്താവിന്റെ രഹസ്യ ബന്ധം കണ്ടുപിടിച്ചാൽ ഏത് ഭാര്യയും രോഷാകുലയാകും. എന്നാൽ, അത് വിമാനത്തിൽ വച്ചാണെങ്കിലോ? സംഗതി ഗുലുമാലാകും. ക്ലൈമാക്സിൽ വിമാനത്തിന് എമർജൻസി ലാൻഡിങ് വേണ്ടി വന്നു എന്നുപറഞ്ഞാൽ മതിയല്ലോ?  ദോഹ–ബാലി വിമാനത്തിലെ വനിതാ യാത്രക്കാരിയാണ് പ്രശ്നം സൃഷ്ടിച്ചത്. ഭർത്താവിന്റെ ഫോൺ അൺലോക്ക് ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം. ഫിംഗർ പ്രിന്റ് ഉപയോഗിച്ച് മാത്രം തുറക്കാൻ സാധിക്കുന്ന ഫോൺ ഉറങ്ങുകയായിരുന്ന ഭർത്താവിന്റെ വിരൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു. ഇതോടെ ഭർത്താവിന്റെ രഹസ്യ ബന്ധം പുറത്തായി. സംഭവം അറിഞ്ഞതോടെ അവർ രോഷാകുലയായി. ഭർത്താവുമായി വഴക്കായി. ശബ്ദം ഉയർന്നതോടെ, സംഭവം കയ്യാങ്കളിയാകുകയും ചെയ്തു, മറ്റുള്ള യാത്രക്കാർക്കും ഇത് പ്രശ്നം സൃഷ്ടിച്ചു. ശാന്തരാകാൻ കാബിൻ ക്രൂ ആവശ്യപ്പെട്ടെങ്കിലും അവർ വളരെ മോശമായി പ്രതികരിക്കുകയായിരുന്നു. സ്ത്രീ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നുണ്ട്. തുടർന്ന്, ക്യാപ്റ്റൻ വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും ഇറാൻ സ്വദേശികളായ ദമ്പതികളെയും കുട്ടിയെയും അവിടെ ഇറക്കുകയുമായിരുന്നു. പിന്നീട് വിമാനം ബാലിയിലേക്ക് യാത്ര തുടരുകയും ചെയ്തു.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍