ഓടുന്ന ട്രെയിനിലെ മാനഭംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മകളെ തള്ളിയിട്ട ശേഷം അമ്മയും പുറകേ ചാടി


പീഡനശ്രമം ചെറുക്കാന്‍ അമ്മയും മകളും ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. ശനിയാഴ്ച രാത്രി ഹൗറ ജോദ്പൂര്‍ എക്സ്പ്രസിലാണ് സംഭവം.കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു 40 കാരിയായ അമ്മയും 15 കാരിയായ മകളും. കാണ്‍പുര്‍ റെയില്‍വേ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് ഇവര്‍ പുറത്തേക്ക് ചാടിയത്. ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ ടോയ്ലറ്റില്‍ കയറിയ മകളെ ഒരു സംഘം യുവാക്കള്‍ കടന്നുപിടിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ അമ്മ ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മകളെയും കൊണ്ട് ചാടുകയായിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഗുരുതരമായ പരിക്കേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് ചാടുകയല്ലാതെ തങ്ങള്‍ക്ക് മറ്റുമാര്‍ഗമില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.ലാലാ ലജ്പത് റായി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15ഓളം പ്രതികള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കാണ്‍പൂര്‍ റെയില്‍വേ പൊലീസ് ഓഫീസര്‍ റാം മോഹന്‍ റായി പറഞ്ഞു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍