ഭര്‍ത്താവ് ഭാര്യയെ കാഴ്ചവച്ചത് ഏഴ് സുഹൃത്തുക്കള്‍ക്ക്;ബലാത്സംഗം ചെയ്ത് നഗ്‌ന രംഗങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ ഇത് കാട്ടി ഭീഷണിപ്പെടുത്തി പിന്നെയും പീഡിപ്പിച്ചു...


മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു പീഡന കഥ കൂടി പുറത്ത്. ലുധിയാനയിലാണ് രാജ്യത്തെ നാണം കെടുത്തിയ സംഭവം. യുവാവ് ഭാര്യയെ കാഴ്ചവച്ചത് തന്റെ 7 സുഹൃത്തുക്കള്‍ക്ക്. മയക്കുമരുന്നിനു അടിമയായ യുവാവ് മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാതെ വന്നപ്പോളാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചത്.എന്നാല്‍ സുഹൃത്തുക്കള്‍ ഏഴു പേരും ചേര്‍ന്ന് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് ഇവര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി യുവതിയെ പീഡിപ്പിച്ചു.ഒടുവില പീഡനം സഹിക്കാതെ വന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. 2011 ലായിരുന്നു ഒരു കുട്ടിയുടെ മാതാവ് കൂടിയായ യുവതിയും മയക്കുമരുന്നിന് അടിമയായ യുവാവും തമ്മിലുള്ള വിവാഹം.ഏഴു യുവാക്കള്‍ക്കെതിരേ ബലാത്സംഗത്തിനും യുവതിയെ അപമാനിച്ചതിനും കേസെടുത്തപ്പോള്‍ ക്രിമിനല്‍ ഗൂഢാലോചനയാണ്
ഭര്‍ത്താവിനെതിരേ ചുമത്തിയിരിക്കുന്നത്.

മയക്കുമരുന്നിന് അടിമയായിരുന്ന ഭര്‍ത്താവ് പണമില്ലാതെ വന്നപ്പോള്‍ ഭാര്യയെ നല്‍കാമെന്ന് പറഞ്ഞ് ഗ്രാമത്തിലെ യുവാക്കളില്‍ നിന്നും പണം കടം വാങ്ങുകയായിരുന്നു. ഈ പണത്തില്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനവും വാങ്ങിയ യുവാവ് ഭാര്യയെ യുവാക്കള്‍ക്ക് കൂട്ടിക്കൊടുത്തു.17വര്‍ഷം മുമ്പ് മകന്‍ മരിച്ചതോടെ യുവതിയുടെ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് വീട്ടില്‍ നിന്നും പോയിരുന്നു. പിന്നീട് യുവതിയെ വളര്‍ത്തുകയും 2011 ല്‍ വിവാഹം കഴിച്ചു വിടുകയും ചെയ്തത് മുത്തച്ഛനായിരുന്നു. വിവാഹം കഴിഞ്ഞായിരുന്നു കൊച്ചുമകളുടെ ഭര്‍ത്താവ് മയക്കുമരുന്നിനടിമയാണെന്ന് മുത്തച്ഛന്‍ തിരിച്ചറിഞ്ഞത്. കുറ്റവാളികളെല്ലാം മയക്കുമരുന്നിന് അടിമയാണെന്നാണ് താന്‍ കേട്ടതെന്നും മുത്തച്ഛന്‍ പറഞ്ഞു. അതേസമയം നേരത്തേ അപകടത്തില്‍പ്പെട്ട സഹോദരന്റെ ചികിത്സാര്‍ത്ഥമാണ് യുവാവ് കൂട്ടുകാരില്‍ നിന്നും പണം വാങ്ങിയതെന്നും കടം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യയെ പണയം വെച്ചതെന്നും അത് ദുരുപയോഗം ചെയ്ത കൂട്ടുകാര്‍ യുവതിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുക ആയിരുന്നെന്ന് ഇരയുടെ ഒരു ബന്ധു പറഞ്ഞത്



Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍