ഇനി നേരിട്ടെത്തിയാല്‍ മാത്രം റേഷന്‍; വിരലടയാള സംവിധാനവുമായി ഇ പോസ് മെഷീന്‍


റേഷന്‍ വേണമെങ്കില്‍ അര്‍ഹരായവര്‍ തന്നെ ഇനി നേരിട്ടെത്തണം. കുടുംബത്തിനു പുറത്തുള്ളവരെ കാര്‍ഡുമായി വിട്ടു റേഷന്‍ വാങ്ങാന്‍ ഇനി സാധിക്കില്ല. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ എത്തുമ്പോള്‍ വിരലടയാളം പതിച്ചേ റേഷന്‍ വാങ്ങാന്‍ കഴിയൂ.

കാര്‍ഡില്‍ പേരില്ലാത്തവരുടെ വിരലടയാളം മെഷീന്‍ നിരസിക്കും. വര്‍ഷങ്ങളായി കുടുംബസമേതം വിദേശത്തും മറ്റു ദൂരസ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്കു തീരുമാനം തിരിച്ചടിയാണെങ്കിലും റേഷന്‍ കടകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന തിരിമറിയും മറിച്ചു വില്‍പനയും ഈ പരിഷ്‌കാരത്തോടെ അവസാനിക്കും. നാട്ടില്‍ നിന്നു മാറി താമസിക്കുന്നവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ റേഷന്‍ കടയിലേക്കു കാര്‍ഡ് മാറ്റുകയാണു പരിഹാരം. 

വിദേശത്തുള്ളവര്‍ താല്‍ക്കാലികമായി റേഷന്‍ വാങ്ങാന്‍ കഴിയില്ലെന്നു സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിക്കണം. ആദ്യഘട്ടത്തില്‍ കൊല്ലം ജില്ലയിലെ 50 റേഷന്‍ കടകളിലാണ് ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കുക. കരുനാഗപ്പള്ളി താലൂക്കിലെ കടളിലാണ് ആദ്യം മെഷീനെത്തുന്നത്. ജനുവരിയോടെ സംസ്ഥാനത്തെ 14,335 റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ ഉപയോഗിച്ചു റേഷന്‍ വിതരണം തുടങ്ങുമെന്ന് ഭക്ഷ്യ സപ്ലൈ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍