സരിതയുടെ ഇക്കിളി നോവല്‍ തമിഴ്‌നാട്ടില്‍ ഹിറ്റ്, പുതിയ സംരംഭവുമായി സരിത


തമിഴ്‌നാട്ടില്‍ സരിത എസ് നായര്‍ പ്രശസ്തയാണ്. സരിതയുടെ ജീവിത കഥ നോവലായി ഒരു തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായുള്ള എല്ലാ ഇക്കിളി കാര്യങ്ങളും നോവലില്‍ പരാമര്‍ശിച്ചുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അത് ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചു. അതിനു ശേഷമാണ് പുതിയ സംരംഭവവുമായി തമിഴ്‌നാട്ടില്‍ തന്നെ കൂടാന്‍ സരിത എസ് നായര്‍ തീരുമാനിച്ചിരിക്കുന്നത്. വിഎസ് ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് കന്യാകുമാരി ജില്ലയിലെ തലക്കലില്‍ സരിത തുടങ്ങിയിരിക്കുന്നത്. ഇത് മാത്രമല്ല മധുര അറുപ്പുക്കോട്ടയില്‍ ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കുവേണ്ടി സോളാര്‍ പവര്‍ പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയും സരിതയ്ക്കുണ്ട്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മ്മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയുമാണ് നിര്‍മിക്കുന്നത്. ഒരു യൂണിറ്റില്‍ തദ്ദേശീയരായ വനിതകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ജോലിചെയ്യുന്നുണ്ട്. മധുരയിലെ സോളാര്‍ പദ്ധതിക്ക് ഉത്തരേന്ത്യന്‍ കമ്പനിയാണ് മൂലധനം മുടക്കിയത്. അതിന്റെ സ്ഥാപനം, നടത്തിപ്പ് എന്നീ ജോലികള്‍ നോക്കുകയാണെന്നും സരിത അറിയിച്ചു. തുടക്കത്തില്‍ ആവശ്യമനുസരിച്ചാണ് കവറും കപ്പും നിര്‍മിക്കുകയാണ് സരിതുടെ ലക്ഷ്യം. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കേരളത്തിലെ വിവാദങ്ങളില്‍നിന്ന് മാറി തമിഴ്നാട്ടില്‍ നല്ലരീതിയില്‍ വ്യവസായം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സരിത പറഞ്ഞു. തമിഴ്‌നാട്ടില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്നും അവര്‍ പറഞ്ഞു. ന്യൂ ഇറ എന്ന കമ്പനി തിരുനല്‍വേലിയില്‍ സ്ഥാപിക്കുന്ന രണ്ട് മെഗാവാട്ടിന്റെ സോളാര്‍ പദ്ധതിയുടെ മേല്‍നോട്ടക്കാരികൂടിയാണ് സരിത എസ് നായര്‍. മാര്‍ക്കറ്റിങ് ജോലിയില്‍ നില്‍ക്കുമ്പോഴാണ് കേസില്‍ പെട്ടുപോയതെന്നും പുതിയ ജോലിയില്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം ഒരു തമിഴ് വാരികയില്‍ സരിത ജീവിതാനുഭവങ്ങള്‍ എഴുതിയിരുന്നു. അത് ചൂടപ്പം പോലെയാണ് വിറ്റ് പോയത്. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചു. ബോളിവുഡില്‍ നിന്നും ക്ഷണം വരുന്നുണ്ടെന്നും സരിത നേരത്തെ പറഞ്ഞിരുന്നു.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍