ആവശ്യകാർക്ക് പ്രിയം റേപ്പ് വീഡിയോ, 300 രൂപമുതൽ നിരക്ക് ; ആവശ്യക്കാര്‍ കൂടുതല്‍ വിദ്യാർഥികള്‍


നിർഭയകൂട്ടമാനഭംഗ കേസിന് ശേഷം ഇന്ത്യയെ മറ്റുരാജ്യങ്ങൾ മാനഭംഗത്തിന്റെ നാട് എന്ന രീതിയിലാണ് കണക്കാക്കുന്നത്. സ്ത്രീസുരക്ഷതീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇപ്പോൾ രാജ്യത്തിന് നാണക്കേടായി മറ്റൊരു വിവരം കൂടി പുറത്തുവരുന്നു.
റേപ്പ് വീഡിയോകളോട് പ്രിയമുള്ളവരുടെ നാട് എന്ന കുപ്രസിദ്ധിയും നേടിയിരിക്കുകയാണ്. കച്ചവടക്കാർ തന്നെയാണ് ആളുകൾക്ക് പോൺ ഫിലിമുകളേക്കാൾ താൽപര്യം റേപ്പ് വീഡിയോകളോടാണെന്ന് വെളിപ്പെടുത്തിയത്. ലക്നൗവിലെ നാക്കഹിന്ദോളമാർക്കറ്റിലാണ് റേപ്പ് വിഡിയോ ബിസിനസ് പണം കൊയ്യുന്നത്.
കഴിഞ്ഞവർഷം 50 മുതൽ 150 വരെ രൂപയ്ക്കായിരുന്നു വീഡിയോ വിറ്റിരുന്നതെങ്കിൽ ഈ വർഷം 300 മുതൽ 500 രൂപ വരെ നിരക്ക് വർധിച്ചിരിക്കുന്നു. സമയദൈർഘ്യം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
ലോക്കൽ ഫിലിംസ് എന്ന പേരിലാണ് ഇവിടെ റേപ്പ് വിഡിയോസ് വിൽക്കപ്പെടുന്നത്. രാവിലെ മുതൽ തന്നെ ആവശ്യക്കാർ എത്തിത്തുടങ്ങും നാലും അഞ്ചും റേപ്പ് വിഡിയോസുമായിട്ടാണ് ഓരോ കസ്റ്റമേഴ്സിന്റെയും മടക്കം. പത്തു മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.  ഏജന്റുമാർ വഴിയാണ് വിൽപന. അല്ലാതെവരുന്ന ഉപഭോക്താകൾക്ക് പെൻഡ്രൈവിലാക്കി നൽകും. ഇതരസംസ്ഥാനത്തുനിന്നുപോലും ആളുകൾ വാങ്ങിക്കാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വീഡിയോ ക്ലീൻ ചെയ്താണ് കച്ചവടം എന്നാണ് ഇവരുടെ ഭാഷ്യം. ക്ലീൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റവാളിയുടെ മുഖം മറയ്ക്കും ഇരയുടെ മറയ്ക്കില്ല എന്നാണ്. ഇരകളുടെ മുഖം ബ്ലർ ചെയ്യാറില്ല.  കരച്ചിലിന്റെയും നിലവിളിയുടെയും ശബ്ദമിശ്രണം കൂടി നടത്തി വിഡിയോ ഉപഭോക്താക്കളിലെത്തിക്കും. വ്യക്തതയുള്ള വീഡിയോകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഏറ്റവും തെളിച്ചമുള്ള വിഡിയോയ്ക്കാണ് ഇവിടെ ഏറെ ഡിമാന്റ്.
വിദ്യാർഥികളായ ആൺകുട്ടികളാണ് ഉപഭോക്താക്കളിൽ ഭൂരിപക്ഷമെന്നും അവർ പറയുന്നു. ഉപഭോക്താകൾ മിക്കവരും രാഷ്ട്രീയമായി പിടിപാടുള്ള ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലേതായതുകൊണ്ട് പൊലീസിനെയും പേടിക്കേണ്ട ആവശ്യമില്ല. നാക്കഹിന്ദോളമാർക്കറ്റിൽ നിന്നും കേവലം 200 മീറ്റർ അകലെയാണ് പൊലീസ് സ്റ്റേഷൻ. പൊലീസിന്റെ മൂക്കിനുതാഴെയാണ് ദിവസവും 100 മുതൽ 200 വരെ വീഡിയോ വിറ്റുപോകാറുണ്ട്. ഈ കണക്കുമാത്രം മതി ഇന്ത്യയിൽ ഒരുദിവസം നടക്കുന്ന മാനഭംഗത്തിന്റെ ഞെട്ടിക്കുന്ന കണക്ക് മനസിലാക്കാൻ. മാനഭംഗത്തിനൊപ്പം കുറ്റവാളികൾ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ഗൗരവമായി എടുക്കാത്തതാണ് ഇത്തരം നീചമായ വ്യവഹാരങ്ങൾ കുണുപോലെ മുളച്ചുപൊങ്ങാൻ കാരണം.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍