ഒരു കൈയില്‍ മൊബൈല്‍, മറുകൈയില്‍ വളയം; യാത്രക്കാരുടെ ജീവന്‍ അമ്മാനമാടി തലസ്ഥാനത്തെ ബസ് ഡ്രൈവര്‍



തിരക്കേറിയ നഗരറോഡിലൂടെ മൊബൈലില്‍ സംസാരിച്ച്, ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജ്- കിഴക്കേകോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവന്‍ വച്ച് അമ്മാനമാടിയത്. ജയകൃഷ്ണന്‍ എന്ന എഫ്ബി പ്രൊഫൈലിലൂടെയാണ് ഡ്രൈവറുടെ ഈ വീഡിയോ പുറത്തുവന്നത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. തിരക്കേറിയ റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഇയാള്‍ മൊബൈല്‍ സംസാരിച്ചുകൊണ്ടാണ് ബസ് ഓടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെ:

ഒരു വയസ്സ് മുതല്‍ എഴുപത്തഞ്ചു വയസ്സുവരെ പ്രായമുള്ള ആള്‍കാരെ കുത്തിനിറച്ചുകൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥന്‍ പ്രൈവറ്റ് ബസ്സിലെ ഡ്രൈവര്‍ തിരക്കുള്ള റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഒരു കൈയില്‍ മൊബൈലും പിടിച്ചു സംസാരിച്ചുകൊണ്ടു ഒരു കൈ കൊണ്ട് ഡ്രൈവ് ചെയുന്ന രംഗമാണിത്. എത്രയോ പേരുടെ ജീവന്‍ വെച്ചുള്ള കളിയാണിതെന്നും ഓര്‍ക്കണം. ഇന്നലെ അഞ്ചുപേര്‍ മരിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ മാറീട്ടില്ല… ! ഇതു എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തണം….ഇവന്റെ ലൈസന്‍സ് റദ്ദാക്കണം… !

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍