ആദ്യ ബന്ധം ഉപേക്ഷിച്ച് രണ്ടാം കെട്ടുകാരിയുമായി വിവാഹം; കോടികളുടെ സമ്പത്തുള്ള മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ഊരുചുറ്റലും അന്തിയുറക്കുവും തുടങ്ങി; ചോദ്യം ചെയ്തപ്പോള്‍ തല്ലും തെറിവിളിയും; ഭര്‍ത്താവിനെ കൈവിട്ടു പോകാതിരിക്കാന്‍ പൊലീസില്‍ അഭയം തേടി യുവതി; മൂന്നാം വിവാഹം തടയണമെന്ന ദിവ്യമോളുടെ പരാതിയില്‍ ഭര്‍ത്താവ് ഇജോക്കെതിരെ കേസ്


ആദ്യ ബന്ധം ഉപേക്ഷിച്ച് രണ്ടാം കെട്ടുകാരിയെ വിവാഹം കഴിച്ചു. ഈ വിവരം മറച്ച് വച്ച് കോടികളുടെ സ്വത്തുള്ള യുവതിയെ സ്വന്തമാക്കി. ഇതും പോരാഞ്ഞ് മറ്റൊരു യുവതിയെ വളച്ച് കൂടെക്കൂട്ടി ഊരുചുറ്റലും അന്തിയുറക്കവും ആരംഭിച്ചതായും സൂചന. ഭാര്യയുടെ പരാതിയില്‍ പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പാലാ ഇടമറ്റം 12-ാംമൈല്‍ കണ്ണാടിഉറുമ്പ് ഭാഗത്ത് പള്ളത്തുകുഴിയില്‍ ദിവ്യമോളുടെ പരാതി പ്രകാരം ഇവരുടെ ഭര്‍ത്താവ് ഓണക്കൂര്‍ പരിയാരത്ത് ഇജോക്കെതിരെയാണ് പിറവം പൊലീസ് കേസെടുത്തിട്ടുള്ളത്.1358/17 ക്രൈം നമ്പറിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഈ കേസില്‍ 494 498(അ)എന്നീ വകുപ്പുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് 420 വകുപ്പ് കൂടി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം നടത്തുമെന്ന് എസ് ഐ കെ വിജയന്‍ പിറവം കോടതിക്ക് റിപ്പോര്‍ട്ട്് നല്‍കിയിട്ടുണ്ട്

തന്നെ മര്‍ദ്ദിക്കുകയും താനുമായി വിവാഹബന്ധം നിലനില്‍ക്കെ ഭര്‍ത്താവ് ധനാഢ്യയായ മറ്റൊരു യുവതിയുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടെന്നും ഇക്കര്യത്തില്‍ ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ദിവ്യ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ദിവ്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് നാലമത്തെ യുവതിയുമൊത്തുള്ള യുവാവിന്റെ ഊരുചുറ്റലും പൊറുതിയും സംമ്പന്ധിച്ച് സൂചലഭിച്ചത്.ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസിന്റെ പ്രഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്

ആദ്യ ബന്ധം വേര്‍പെടുത്തിയാണ് ഇജോ 37 പവനും 5 ലക്ഷം രൂപ സ്ത്രീധനം വാങ്ങി ദിവ്യയെ വിവാഹം ചെയ്തത്.ആദ്യ ബന്ധത്തില്‍ ജനിച്ച 8 വയുകാരിയുടെ അവകാശം സംമ്പന്ധിച്ച് തര്‍ക്കവും കോടതികേസുമൊക്കെ നിലക്കെയായിരുന്നു വിവാഹമെന്നും ഇതുവരെയുള്ള കാര്യങ്ങള്‍ ഇജോ താനുമായി പങ്കിട്ടിരുന്നെന്നും ദിവ്യ വെളിപ്പെടുത്തി. ആദ്യം പിറവം സ്വദേശിനി മഞ്ജുവിനെയാണ് ഇയാള്‍ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹം ഫോര്‍ട്ട് കൊച്ചി സ്വദേശിനി ക്രിസ്റ്റീന റെബല്ലോയുമായിട്ടാണെന്നാണ് ദിവ്യ പൊലീസില്‍ നല്‍കിയിട്ടുള്ള വിവരം. ഇവര്‍ താമസിക്കുന്ന ആഡംമ്പര വീടും പരിസരവുമെല്ലാം താന്‍ മനസിലാക്കിയിട്ടുണ്ടെന്നും വിവരം പൊലീസിന് കൈമാറിയതായും ദിവ്യ വെളിപ്പെടുത്തി. 2013 സെപ്റ്റംമ്പര്‍ 24 -നായിരുന്നു ഇജോയും ദിവ്യയും തമ്മിലുള്ള വിവാഹം.ദിവ്യയുടെ രണ്ടാം വിവാഹബന്ധമാണിത്.ആദ്യ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്നര വയുള്ള കുട്ടിയുണ്ട്. ഇജോ ഫോര്‍ട്ട് കൊച്ചി വെളിയിലെ വീട്ടിലുണ്ടെന്ന് നേരില്‍ ബോദ്ധ്യപ്പെട്ട്് ,വിവരം വിളിച്ചറിയിച്ചെങ്കിലും പിടികൂടുന്ന കാര്യത്തില്‍ പൊലീസ് താല്‍പര്യം കാണിച്ചില്ലന്നും ദിവ്യ മറുനാടനോട് വെളിപ്പെടുത്തി. താന്‍ പൊലീസില്‍ പരാതിയുമായി എത്തിയെന്നറിഞ്ഞതോടെ ഇയാള്‍ ക്രിസ്റ്റീനയെ താമസ്ഥത്തുനിന്ന് മാറ്റിയെന്നും ഇവര്‍ ഇന്ന് പുലര്‍ച്ചെ വിദേശത്തേക്ക് കടക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും ഈ സാഹചര്യത്തിലും പൊലീസ് താന്‍ കൊടുത്ത പരാതി നിസാരവല്‍ക്കരിക്കുന്നതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നും ദിവ്യ ആരോപിച്ചു.

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍